Site iconSite icon Janayugom Online

തായ്‌ലൻഡിൽ നിന്ന് പാമ്പുകളുമായി എത്തിയ യുവാവ് പിടിയില്‍

തായ്‌ലൻഡിൽ നിന്നും ജീവനുള്ള 16 പാമ്പുകളുമായി എത്തിയ യുവാവ്‌ മുംബൈയിൽ കസ്‌റ്റംസ് പിടിയില്‍. ഗാർട്ടർ പാമ്പുകൾ, റൈനോ റാറ്റ് പാമ്പ്, കെനിയൻ സാൻഡ്‌ ബോവ എന്നീ ഇനത്തിൽപെട്ട പാമ്പുകളെയാണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. സമാനമായ മൂന്നാമത്തെ കേസാണ് ഈ മാസം. ജൂൺ ആദ്യം തായ്‌ലൻഡിൽ നിന്ന് ഇതേപോലെ വിഷപ്പാമ്പുകളുമായി എത്തിയ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. കഴിഞ്ഞ മൂന്നര വർഷത്തിനിടെ തായ്‌ലൻഡ്-ഇന്ത്യ വിമാനത്താവളം വഴി ഇത്തരത്തിൽ കടത്താൻ ശ്രമിച്ച 7,000ത്തിലധികം മൃഗങ്ങളെയാണ് പിടികൂടിയത്. സംഭവത്തിൽ തുടർ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് കസ്റ്റംസ് അറിയിച്ചു.

Exit mobile version