പുതുപൊന്നാനിയിൽ വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ പുതുപൊന്നാനി സ്വദേശി പൊന്നാക്കാരന്റെ വീട്ടിൽ ഹക്കീം (30) എന്ന ചോട്ടാ ഹക്കീമിന്റെ വീട്ടിൽ നിന്നാണ് ബാത്റൂമിൽ ഒളിപ്പിച്ച നിലയിൽ 15 ഓളം വരുന്ന കഞ്ചാവ് ചെടികൾ കണ്ടെത്തി. എട്ട് വർഷം മുമ്പ് വാഹനാപകടത്തിൽ വലത് കാൽപാദം നഷ്ടപ്പെട്ട ഹക്കീം പിന്നീട് ലഹരി വിൽപനയിലേക്ക് തിരിഞ്ഞത്.
ലഹരി ഇടപാടുകൾ നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പൊന്നാനി ഇൻസ്‌പെക്ടർ എസ്. അഷ്‌റഫിന്റെ നിർദേശ പ്രകാരം പൊന്നാനി എസ്.ഐ ആന്റോ ഫ്രാൻസിസ്, എ.എസ്.ഐ എലിസബത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ നാസർ, സിവിൽ പൊലീസ് ഓഫിസർമാരായ കൃപേഷ്, ഹരി പ്രസാദ് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പിന്നാലെ പൊന്നാനി കോടതിയിൽ ഹാജരാക്കി.

