Site iconSite icon Janayugom Online

കുട്ടിയുടെ കൈവശം കഞ്ചാവ് ഏല്‍പിച്ച കേസില്‍ യുവാവ് പിടിയില്‍

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കൈവശം വിൽപനക്കായി കഞ്ചാവ് ഏൽപിച്ച കേസിൽ യുവാവ് പിടിയിൽ. വെള്ളൂർ വടകര സ്രാങ്കുഴിഭാഗത്ത് മൂലേടത്ത് വീട്ടിൽ വിപിൻദാസ് (24) ആണ് തലയോലപ്പറമ്പ് പൊലീസിന്റെ പിടിയിലായത്. ജൂൺ 11നാണ് സംഭവം. തോന്നയ്ക്കൽ വടകര റോഡിൽ പയ്യപ്പള്ളി ഭാഗത്തുവെച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പൊലീസ് പരിശോധിച്ചപ്പോൾ കുട്ടിയുടെ പോക്കറ്റിൽ നിന്നും കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്തതോടെയാണ് വിപിൻദാസ് വിൽപനയ്ക്കായി ഏൽപ്പിച്ചതാണെന്ന് കുട്ടി മൊഴി നൽകിയത്. 

സംഭവത്തിൽ കേസെടുത്ത് തലയോലപ്പറമ്പ് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഇയാൾ ഒളിൽ പോയിരുന്നു. പിന്നീട് പൊലീസ് നടത്തിയ തെരച്ചിലിലാണ് ആലുവ മുട്ടം ഭാഗത്തുനിന്നും ഇയാളെ വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ മനീഷ്, പ്രവീൺ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Exit mobile version