Site icon Janayugom Online

തൊടുപുഴയില്‍ വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിച്ച യുവാവ് അറസ്റ്റില്‍

വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മുട്ടം സ്വദേശി അറസ്റ്റില്‍. ജോബി മാത്യുവിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ആല്‍ഫ ഇന്‍ഫര്‍മേഷന്‍ എന്ന സ്ഥാപനം വഴിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. വിവിധ ജില്ലകളിലുള്ള ആളുകളെ ഇയാള്‍ തട്ടിപ്പിനിരയാക്കിയത്.
വ്യാജ റിക്രൂട്ടിങ് ഏജന്‍സിയുടെ പേരിലാണ് ഇയാളുടെ തട്ടിപ്പ്. അബുദാബിയിലെ സ്ഥാപനങ്ങളിലേക്കായി വിവിധ തസ്തികകളിലുള്ള ജോലിക്കായി 60000 രൂപയാണ് ഓരോരുത്തരിൽ നിന്നും പ്രതി ഈടാക്കിയിരുന്നത്. മാസങ്ങളായിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് ഉദ്യോഗാർത്ഥികൾ സ്ഥാപനത്തില്‍ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിക്കാതെയായി.

രേഖകളില്ലാതെയാണ് ഇയാള്‍ സ്ഥാപനം നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി. 2008 മുതൽ യാതൊരു ലൈസൻസുമില്ലാതെയാണ് ആൽഫ ഇൻഫർമേഷൻ തൊടുപുഴയിൽ പ്രവർത്തിച്ചത്. 4000 ത്തിനും 5000 ത്തിനും ഇടയിൽ ആളുകൾ തട്ടിപ്പിനിരയായതായി തൊടുപുഴ ഡിവൈ.എസ്.പി മധു ബാബു പറഞ്ഞു. തൊടുപുഴ കുന്നത്തുള്ള ഭാര്യ വീട്ടിൽ ഒളിവിൽ കഴിയവെയാണ് പ്രതിയേ പൊലീസ് പിടികൂടിയത്. 

Eng­lish Summary:A young man was arrest­ed in Thodupuzha for extort­ing lakhs by promis­ing him a for­eign job
You may also like this video

Exit mobile version