ഇരുചക്രവാഹനത്തിൽ കടത്തിയ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കാട്ടുകുളങ്ങര സ്വദേശിയും നെല്ലിത്തറയിൽ താമസക്കാരനുമായ പി കെ മുകേഷി (38) നെയാണ് ഹോസ്ദുർഗ് എക്സൈസ് ഇൻസ്‌പെക്ടർ ഇ വി ജിഷ്ണുകുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 8.30 ന് മൂലക്കണ്ടത്തു വെച്ച് 14 ഗ്രാം കഞ്ചാവുമായി മോട്ടോർസൈക്കിളിൽ വരുന്നതിനിടെയാണ് മുകേഷ് പിടിയിലായത്. അസി.എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പി രാജീവൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സി സന്തോഷ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസർ കെ വി അനീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
ഇരുചക്രവാഹനത്തിൽ കഞ്ചാവ് കടത്ത്; യുവാവ് പിടിയിൽ

