Site icon Janayugom Online

കൊച്ചി നഗരത്തില്‍ യുവാവിനെ കുത്തിക്കൊന്നു

കൊച്ചി നഗരത്തില്‍ എറണാകുളം സൗത്ത് പാലത്തിനു സമീപം സംഘര്‍ഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടിന് സൗത്ത് പാലത്തിന് സമീപമുള്ള കാളാത്തിപറമ്പ് റോഡിലായിരുന്നു സംഭവം.

പരിക്കേറ്റ അരുണ്‍ എന്നയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെനിന്ന് പോയി എന്നാണ് വിവരം. മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Eng­lish sum­ma­ry; A young man was stabbed to death in Kochi city

You may also like this video;

Exit mobile version