തിരുവനന്തപുരം നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. അഴീക്കോട് സ്വദേശി നസീറാണ് പിടിയിലായത്. ഗുണ്ടാപട്ടികയിലുള്ള നസീറിന്റെ സുഹൃത്തിനെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊലപാതകത്തിന് തൊട്ടുമുന്‍പ് നസീറും കൊല്ലപ്പെട്ട മുഹമ്മദ് ഹാഷിറും തമ്മില്‍ നെടുമങ്ങാട്ടെ ബാറില്‍ വെച്ചുണ്ടായ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന് ശേഷം ഇരുവരും മാര്‍ക്കറ്റിന്റെ ഭാഗത്തേക്ക് പോയി തര്‍ക്കം തുടര്‍ന്നു. ഇതിനിടയില്‍ നസീര്‍, മുഹമ്മദ് ഹാഷിറിനെ കുത്തികൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ നസീറിനെ ആര്യനാട് നിന്നാണ് പൊലീസ് പിടികൂടിയത്.
നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവം; പ്രതി പിടിയില്‍

