Site iconSite icon Janayugom Online

വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റില്‍ കൊക്കയില്‍ വീണ യുവാവിനെ രക്ഷിച്ചു

ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിൽ നിന്ന് കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ സുഹൃത്തുകൾക്കൊപ്പം വ്യൂ പോയന്റിലെത്തിയ ചീങ്കൽ സിറ്റി സ്വദേശി സാംസൺ (23) ആണ് അപകടത്തിലകപ്പെട്ടത്. പാറയിൽതെന്നി ഏഴുപത് അടി താഴ്ചയിലേക്കാണ് സാംസൺ വീണത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്തുകൾ ഉടൻ പൊലീസിനെയും ഫയർ ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. തൊടുപുഴ ഫയർഫോഴ്സ് എത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ സാംസണെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Exit mobile version