പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. പന്തളം തെക്കേക്കര പറന്തൽ പൊങ്ങലടി അഭിഭവൻ വീട്ടിൽ നിന്നും തട്ടയിൽ ചന്ദ്രവേലിപ്പടി പുഷ്പവിലാസം വീട്ടിൽ താമസം അഭിജിത് കെ എസ് (20) ആണ് കൊടുമൺ പൊലീസിന്റെ പിടിയിലായത്.
2021 സെപ്റ്റംബർ ആദ്യം കൊടുമൺ വൈകുണ്ഠപുരം ക്ഷേത്രത്തിന് സമീപത്തു നിന്നും സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി പ്രതിയുടെ തുമ്പമണ്ണിലെ വാടക വീട്ടിലെത്തിച്ച് അവിടെ വച്ചും മറ്റൊരു ദിവസം പെൺകുട്ടിയുടെ വീട്ടിൽ വച്ചും ബലാൽസംഗം ചെയ്തു. പിന്നീട് പ്രതി താമസിക്കുന്ന ചന്ദ്രവേലിപ്പടിയിലെ വീട്ടിലെത്തിച്ചും ലൈംഗികമായി പീഡിപ്പിച്ചു.
കഴിഞ്ഞവർഷം നവംബർ 16 ന് കാറിൽ കയറ്റിക്കൊണ്ടുപോയി ഇയാളുടെ വീട്ടിൽ വച്ചും പീഡിപ്പിച്ചു. ലൈംഗികവേഴ്ച്ച നടത്തിയതിന്റെ വീഡിയോ കയ്യിലുണ്ട് എന്ന സന്ദേശം ഈമാസം 13 രാത്രി ഒമ്പതിന് പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തശേഷം ഭീഷണിപ്പെടുത്തുകയും ചെയ്തു.
പോലീസ്, അന്വേഷണത്തിൽ തട്ടയിലെ വീട്ടിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി തെളിവുകൾ ശേഖരിച്ചു.
English summary;A young man who kidnapped and tortured a minor girl was arrested
you may also like this video;