Site iconSite icon Janayugom Online

പതിനേഴുകാരിയുമായി നാട് വിടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

സമൂഹ മാധ്യമം വഴി പരിചയപ്പെട്ട നടുവണ്ണൂർ സ്വദേശിനിയായ പതിനേഴുകാരിയുമായി നാട് വിടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ഷമീമുദ്ദീനെ(29)യാണ് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. സംശയാസ്പദമായ സാഹചര്യത്തിൽ ഇരുവരെയും ഉള്ള്യേരി ബസ് സ്റ്റാന്റിൽ കണ്ട നാട്ടുകാർ തടഞ്ഞ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഫെയ്സ് ബുക്കിലൂടെ മൂന്ന് വർഷം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് വാട്സ് ആപ്പ് നമ്പർ കൈമാറി പരിചയം തുടർന്നു. തിങ്കളാഴ്ച രാത്രിയാണ് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ യുവാവ് മണ്ണാർക്കാട് നിന്ന് കോഴിക്കോട്ടെത്തിയത്. തുടർന്ന് ചൊവ്വാഴ്ച രാവിലെ ഇരുവരും ഉള്ള്യേരി ബസ് സ്റ്റാന്റിലെത്തി.

സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ കണ്ടതോടെ നാട്ടുകാർ വിവരം തിരക്കി. പരസ്പര വിരുദ്ധമായി മറുപടി ലഭിച്ചതോടെയാണ് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. യുവാവിനെതിരേ പോക്സോ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയെ മൊഴി രേഖപ്പെടുത്തിയ ശേഷം വീട്ടുകാർക്കൊപ്പം വിട്ടു.

Eng­lish summary;A young man who tried to leave the area with a sev­en­teen-year-old girl was arrested

You may also like this video;

Exit mobile version