Site iconSite icon Janayugom Online

പാലക്കാട് പെട്രോൾ ബോംബ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

പാലക്കാട് ഒറ്റപ്പാലത്ത് പെട്രോൾ ബോംബ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്. കഴിഞ്ഞ 13നു പുലർച്ചെ‌യായിരുന്നു സ്ഫോടനം. വിഷ്ണുവിനും ഒപ്പം ഉണ്ടായിരുന്ന പ്രിയേഷനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. 40%ത്തിലധികം പൊള്ളലേറ്റ വിഷ്ണു ഇന്ന് പുലർച്ചെയാണ് മരിച്ചത്. അസുഖം ഭേദമായതിനെ തുടർന്ന് പ്രിയേഷ് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. വീട് നിർമ്മാണത്തിന് എത്തിയ കോഴിക്കോട് സ്വദേശികളായ 6 തൊഴിലാളികൾക്ക് നേരെയായിരുന്നു കഴിഞ്ഞ 13 ന് അയൽവാസിയായ നീരജ് പെട്രോൾ ബോംബ് എറിഞ്ഞത്.

കേസിൽ അറസ്റ്റിലായ ചുനങ്ങാട് മനയങ്കത്ത് നീരജ് റിമാൻഡിലാണ്. നീരജിന്റെ വീടിനു സമീപം നിർമാണം പുരോഗമിക്കുന്ന വീടിനു നേരെയായിരുന്നു ബോംബേറ്. 

Exit mobile version