പത്തനംതിട്ടയിൽ വീടിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. കോന്നി ഇളകൊള്ളൂരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ഇളകൊള്ളൂര്‍ സ്വദേശി മനോജ്(35) ആണ് മരിച്ചത്. ഇളകൊള്ളൂര്‍ സ്വദേശി വനജയുടെ വീടിനാണ് തീപിടിച്ചത്. വനജയുടെ മകനാണ് മനോജ്. വനജയും ഭര്‍ത്താവും മകന്‍ മനോജും ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് തീപിടിത്തമുണ്ടായത്. മദ്യലഹരിയില്‍ മനോജ് തന്നെ വീടിന് തീവെച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
വീട്ടിലുണ്ടായിരുന്നവരെല്ലാം രക്ഷപ്പെട്ടെന്നാണ് ആദ്യം കരുതിയിരുന്നത്. ഫയര്‍ഫോഴ്‌സും പൊലീസുമെത്തി തീയണച്ചശേഷമാണ് മനോജിനെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

