Site iconSite icon Janayugom Online

കാ​മു​കി​യു​ടെ ഭ​ർ​ത്താ​വി​നെ ക​ണ്ട് ഞെ​ട്ടി അ​ഞ്ചാം നി​ല​യി​ൽ നി​ന്നും ചാ​ടി​യ യു​വാ​വ് മരിച്ചു

കാ​മു​കി​യു​ടെ ഭ​ര്‍​ത്താ​വിന്റെ പി​ടി​യി​ല്‍ നി​ന്നും ര​ക്ഷ​പെ​ടാ​ന്‍ കെ​ട്ടി​ട​ത്തിന്റെ അ​ഞ്ചാം നി​ല​യി​ല്‍ നി​ന്നും ചാ​ടി​യ യു​വാ​വ് മ​രി​ച്ചു. രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ലാ​ണ് സം​ഭ​വം. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ മൊ​ഹ്‌​സി​ന്‍(29)​ആ​ണ് മരിച്ചത്.

ര​ണ്ടു വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് യു​വ​തി മൊ​ഹ്‌​സി​നൊ​പ്പം ജീ​വി​ക്കാ​ന്‍ ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വ് ഇ​വ​രെ തി​രി​കെ ജ​യ്പു​രി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന സ്ഥ​ലം മ​ന​സി​ലാ​ക്കി​യ ഭ​ര്‍​ത്താ​വ് ഇ​വി​ടേ​ക്ക് എ​ത്തി. ഇ​യാ​ളെ ക​ണ്ട് ര​ക്ഷ​പെ​ടാ​നാ​യാ​ണ് മൊ​ഹ്‌​സി​ന്‍ കെ​ട്ടി​ട​ത്തിന്റെ അ​ഞ്ചാം നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്നും ചാടിയത്.

ഗുരുതരമായി പരിക്കേറ്റ മൊ​ഹ്സി​നെ യു​വ​തി ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. നി​ല​വി​ല്‍ യു​വ​തി​യും ഭ​ര്‍​ത്താ​വും ഒ​ളി​വി​ലാ​ണ്. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പൊ​ലീ​സ്. മൊ​ഹ്‌​സിന്റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കി.

eng­lish sum­ma­ry; A young woman jumps from the fifth floor after see­ing her  husband

you may also like this video;

Exit mobile version