ഭര്‍ത്താവിന്റെ മദ്യപാനം മാറ്റിത്തരാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത പൂജാരിക്ക് 22 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. പെരിങ്ങണ്ടൂര്‍ പൂന്തൂട്ടില്‍ സന്തോഷ് കേശവന്‍ (34) എന്ന സന്തോഷ് സ്വാമിയെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്.
2016 ലാണ് കേസിനാസ്പദമായ സംഭവം. പ്രതിക്കെതിരെ മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസും നിലവിലുണ്ടായിരുന്നു. പേരാമംഗലം പൊലിസ് ഇന്‍സ്‌പെക്ടര്‍ ബി സന്തോഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ പി ലാല്‍കുമാര്‍ ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ എസ് ബിനോയ് ഹാജരായി.
English Summary: A young woman was ra ped after being summoned to stop her husband’s drinking; Pujari gets 22 years rigorous imprisonment and fine
You may also like this video