കർണാടകയിൽ അനധികൃത കൈയേറ്റത്തിന്റെ പേരിൽ കുടിയൊഴിപ്പിച്ച ഫക്കീർഖാൻ കോളനിയും വസീഫ് ലേഔട്ടും സന്ദർശിച്ച് സിപിഎം രാജ്യസഭ എംപി എ എ റഹീം. അനധികൃത കൈയേറ്റത്തിന്റെ പേരിൽ പാവപ്പെട്ട മുസ്ലിം,ദളിത് ജനതകളുടെ 180ലേറെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ താമസിക്കുന്നവർക്കെല്ലാം ആധാർ, റേഷൻ, വോട്ടർ കാർഡുണ്ട്. ഒമ്പത് മാസം ഗർഭണിയായ യുവതി മുതൽ പിഞ്ചുകുഞ്ഞുങ്ങളെ വരെ പുറത്താക്കിയെന്നും റഹീം വ്യക്തമാക്കി.
ജനങ്ങളുടെ ഭരണഘടനാപരമായ അവകാശം കോണ്‍ഗ്രസ് സര്‍ക്കാര്‍ നശിപ്പിക്കുകയാണ്. കോൺഗ്രസ് സർക്കാറിന്റെ മുസ്ലിം, ദളിത് വിരുദ്ധ നേർ ചിത്രമാണ് ഇവിടെ കാണാൻ കഴിയുന്നത്. ബിജെപി സർക്കാറിന്റെ നശീകരണത്തെ എങ്ങനെയാണ് കോൺഗ്രസിന് ചെറുക്കാനാകുക. എന്തുകൊണ്ട് ഈ കിരാത നടപടിയോട് സോണിയാഗാന്ധി, രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ എന്നിവര്‍ പ്രതികരിക്കുന്നില്ലയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

