23 January 2026, Friday

Related news

January 22, 2026
January 20, 2026
January 13, 2026
January 7, 2026
January 6, 2026
January 5, 2026
January 4, 2026
January 4, 2026
December 30, 2025
December 29, 2025

കർണാടകയിലെ ഫക്കീർഖാൻ കോളനിയും വസീഫ് ലേഔട്ടും സന്ദർശിച്ച് എ എ റഹീം എംപി

Janayugom Webdesk
ബംഗളൂരു
December 28, 2025 8:20 am

കർണാടകയിൽ അനധികൃത കൈയേറ്റത്തിന്റെ പേരിൽ കുടിയൊഴിപ്പിച്ച ഫക്കീർഖാൻ കോളനിയും വസീഫ് ലേഔട്ടും സന്ദർശിച്ച് സിപിഎം രാജ്യസഭ എംപി എ എ റഹീം. അനധികൃത കൈയേറ്റത്തിന്റെ പേരിൽ പാവപ്പെട്ട മുസ്ലിം,ദളിത് ജനതകളുടെ 180ലേറെ വീടുകൾ ബുൾഡോസർ ഉപയോ​ഗിച്ച് പൊളിച്ചുമാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ താമസിക്കുന്നവർക്കെല്ലാം ആധാർ, റേഷൻ, വോട്ടർ കാർഡുണ്ട്. ഒമ്പത് മാസം ​ഗർഭണിയായ യുവതി മുതൽ പിഞ്ചുകുഞ്ഞുങ്ങളെ വരെ പുറത്താക്കിയെന്നും റഹീം വ്യക്തമാക്കി. 

ജനങ്ങളുടെ ഭരണഘടനാപരമായ അവകാശം കോണ്‍ഗ്രസ് സര്‍ക്കാര്‍ നശിപ്പിക്കുകയാണ്. കോൺ​ഗ്രസ് സർക്കാറിന്റെ മുസ്ലിം, ദളിത് വിരുദ്ധ നേർ ചിത്രമാണ് ഇവിടെ കാണാൻ കഴിയുന്നത്. ബിജെപി സർക്കാറിന്റെ നശീകരണത്തെ എങ്ങനെയാണ് കോൺ​ഗ്രസിന് ചെറുക്കാനാകുക. എന്തുകൊണ്ട് ഈ കിരാത നടപടിയോട് സോണിയാ​ഗാന്ധി, രാഹുൽ ​ഗാന്ധി, കെ സി വേണു​ഗോപാൽ എന്നിവര്‍ പ്രതികരിക്കുന്നില്ലയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.