തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ആധാര്‍ രേഖയായി ഉള്‍പ്പെടുത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. ബിഹാര്‍ എസ് ഐ ആറില്‍ ആധാര്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
പന്ത്രണ്ടാമത് രേഖയായാണ് ആധാര്‍ ഉള്‍പ്പെടുത്തുകയെന്നും പൗരത്വത്തില്‍ സംശയമുണ്ടെങ്കില്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടാമെന്നും കമ്മീഷന്‍ അറിയിച്ചു.

