Site iconSite icon Janayugom Online

ഗുജറാത്തില്‍ ബിജെപിയെ മൂലയ്ക്കിരുത്താന്‍ ഉറപ്പിച്ച് ആംആദ്മി

ബിജെപിയുടെ ഉറച്ചകോട്ടയെന്നു വിശേഷിപ്പിക്കുന്ന ഗുജറാത്തില്‍ ബിജെപി നന്നേ വിറച്ചു തുടങ്ങി. ബിജെപിയുടെ ദുര്‍ഭരണത്തിനെതിരേ ജനങ്ങള്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനായി അവസരം കാത്തിരിക്കുകയാണ്. ബിജെപിക്കെതിരേ രാജ്യത്തുടനീളം ഉയര്‍ന്നിരിക്കുന്ന എതിര്‍പ്പിന്‍റെ കാഠിന്യം ദിവസം തോറും കൂടിവരികയാണ്.

ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസല്ലെന്നും കോണ്‍ഗ്രസിന്‍റെ ജനപ്രതിനിധികള്‍ ബിജെപിയിലേക്കാണ് പോകുന്ന സാഹചര്യത്തിലും കോണ്‍ഗ്രസില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതായിരിക്കുന്നു. സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികള്‍ നിര്‍ണ്ണായകശക്തികളായി ബിജെപിയെ വെല്ലുവിളിക്കുകയാണ്. ബിജെപി-കോണ്‍ഗ്രസ് ബദല്‍ രാജ്യത്തുടനീളം ശക്തിയാര്‍ജ്ജിക്കുകയാണ്. ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനങങള്‍ ബിജെപിയെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. പ‌ഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിക്ക് വിജയിക്കുവനും അധികാരത്തില്‍ എത്തുവാന്‍ നിര്‍ണ്ണായക പങ്കു വഹിച്ച പാർട്ടിയുടെ യുവ നേതാവും എംപിയുമായ രാഘവ് ചദ്ദയ്ക്ക് ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ ചുമതല നൽകിയിരിക്കുകയാണ്.

ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ കെജരിവാളിന്റെ അടുത്ത അനുയായി കൂടിയായ നേതാവിന്റെ നിയമനത്തിലൂടെ ആം ആദ്മി ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പോരാട്ടം കടുപ്പിക്കുകയാണ്സംസ്ഥാനത്ത് ഇക്കുറി അട്ടിമറി ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി പാർട്ടി. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് മോഡിയുടെ തട്ടകത്തിലെ വിജയം ആണ് ആം ആദ്മിയുടേയും കെജരിവാളിന്റേയും ലക്ഷ്യം. ഇതിനോടകം തന്നെ ശക്തമായ പ്രചരണമാണ് പാർട്ടി സംസ്ഥാനത്ത് നടത്തുന്നത്. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കാനൊരുങ്ങുകയാണ് . ഇതിന് മുന്നോടിയായിട്ടാണ് ഛദ്ദയുടെ നിയമനം. തിരഞ്ഞെടുപ്പ് പ്രചാരണം, മാധ്യമ തന്ത്രങ്ങൾ, ടിക്കറ്റ് വിതരണം എന്നിവയാകും ഛദ്ദയുടെ ചുമതല.

പഞ്ചാബിലും ഡല്‍ഹി തിരഞ്ഞെടുപ്പിലും ഛദ്ദയ്ക്ക് ലഭിച്ച ഉത്തരവാദിത്തങ്ങൾ ഇതായിരുന്നു.പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിലെ പ്രചരണത്തിലുൾപ്പെടെ നിർണായകമായ പങ്ക് വഹിച്ച മറ്റൊരു നേതാവായ സന്ദീപ് പഥകിനെ ഇതിനോടകം തന്നെ സംസ്ഥാനത്തിന്റെ ചുമതല നേതൃത്വം നൽകിയിട്ടുണ്ട്. താഴെ തട്ടിലുള്ള പ്രവർത്തനങ്ങൾ, ഗ്രാമ, നഗര മേഖലകളിൽ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാനുള്ള പ്രചരണങ്ങൾ, ജനമനസ് അറിയാനുള്ള സർവ്വേകൾ എന്നിവയുടെ ചുമതലയാണ് സന്ദീപ് പഥകിന് നൽകിയിരിക്കുന്നത്.

പഞ്ചാബിൽ 117 സീറ്റിൽ 92 നേടിയാണ് പാർട്ടി വിജയിച്ചത്. ഛദ്ദയെ പോലൊരു യുവ നേതാവിനെ ഗുജറാത്തിൽ നിയോഗിക്കുന്നതോടെ സംസ്ഥാനത്തെ യുവ വോട്ടർമാരെ കൂടി ലക്ഷ്യം വെച്ചാണ്ബി ജെ പി ആം ആദ്മിക്കെതിരെ പ്രചരണം ശക്തമാക്കിയ സാഹചര്യത്തിൽ കൂടിയാണ് ഛദ്ദയുടെ നിയമനം എന്നത് ശ്രദ്ധേയമാണെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഡല്‍ഹിയിലും, പഞ്ചാബിലും ബി ജെ പി പയറ്റുന്ന ഓപ്പറേഷൻ താമരയെ തുറന്ന് കാട്ടി കൊണ്ടാണ് നിലവിൽ ആം ആദ്മി ബി ജെ പിക്കെതിരെ പ്രചരണം കൊഴുപ്പിക്കുന്നത്. എന്നാൽ എന്നാൽ ഇത് അധികകാലം തുടരാനാവില്ല. പുതിയ തന്ത്രങ്ങൾ ആവശ്യമാണ്, അതിനാൽ കൂടിയാണ് ഛദ്ദയുടെ നിയമനം’,27 വർഷമായി ബി ജെ പി ഭരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.

ഈ വർഷം അവസാനമാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് തീയതി ഔദ്യോഗികമായി കമ്മീഷൻ വ്യക്തമാക്കിയിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി പോര് കടുപ്പിച്ചിരിക്കുകയാണ് പാർട്ടികൾ. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് മോഡിയുടെ തട്ടകത്തിൽ ബി ജെ പിക്ക് കനത്ത തിരിച്ചടി നൽകുകയെന്നതാണ് ആം ആദ്മിയുടേയും ലക്ഷ്യം.

എന്നാൽ കഴിഞ്ഞ തവണ നേടിയതിനേക്കാൾ സീറ്റ് ഉയർത്തി ഗുജറാത്തിൽ വൻ വിജയം ബി ജെ പി സ്വപ്നം കാണുന്നുണ്ട്. കുറഞ്ഞത് 130 സീറ്റുകളെങ്കിലും നേടാനാണ് ബി ജെ പിയുടെ നീക്കം. ഗുജറാത്ത് കോണ്‍ഗ്രസും, ബിജെപിയും പരസ്പരം പോരടിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. എന്നാല്‍ കോണ്‍ഗ്രസ് സംഘടനാപരമായി ഏറെ ദുര്‍ബലമാണ്,മുന്‍ കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉള്‍പ്പെടെ നല്‍കിയിരിക്കുന്നത്

Eng­lish Sum­ma­ry: Aam Aad­mi Par­ty deter­mined to cor­ner BJP in Gujarat

You may also like this video: 

Exit mobile version