ഡൽഹി ഉപമുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയ്ക്ക് ബിജെപിയുടെ ഓഫറിന്റെ റെക്കോർഡിംഗ് ഉണ്ടെന്ന് ആംആദ്മി പാര്‍ട്ടിനേതൃത്വം അറിയിച്ചു.എക്സ്സൈസ് സംബന്ധമായ കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ നിരീക്ഷണത്തില്‍ കഴിയുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രിസിസോദിയയ്‌ക്കെതിരെയുള്ള എല്ലാ ഇഡി, സിബിഐ കേസുകളും പിൻവലിക്കുമെന്ന് ബിജെപി നൽകിയ ഓഫറിന്റെ ശബ്ദരേഖയുണ്ട്.
സമയമാകുമ്പോൾ ആം ആദ്മി പാർട്ടി (എഎപി) ഓഡിയോ റെക്കോർഡിംഗ് പരസ്യമാക്കുമെന്ന് വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.തനിക്ക് ബിജെപി“മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത എന്നും എഎപി വിട്ട് ബിജെപിയില്‍ ചേർന്നാൽ തനിക്കെതിരായ എല്ലാ കേസുകളും അവസാനിപ്പിക്കുമെന്നും സിസോദിയ അവകാശപ്പെട്ടിരുന്നു,എഎപിയെ തകർത്താൽ മുഖ്യമന്ത്രി സ്ഥാനം ബിജെപി വാഗ്ദാനം ചെയ്തതായും സിസോദിയ പറഞ്ഞു.ബിജെപിയില്‍ നിന്ന് തനിക്ക് രണ്ട് ഓഫറുകൾ ഉണ്ടെന്ന സന്ദേശവുമായി ഒരാൾ വന്നപ്പോൾ താൻ അത്ഭുതപ്പെട്ടെന്ന് സിസോദിയ പറഞ്ഞു.
സിബിഐ‑ഇഡി നിങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ വലിയ കേസുകളും തിരിച്ചെടുക്കുമെന്ന് ദൂതൻ പറഞ്ഞു. മറ്റൊന്ന് ഞാൻ പാർട്ടിയെ തകർക്കും, അവർ നിങ്ങളെ മുഖ്യമന്ത്രിയാക്കും എന്നായിരുന്നു.ഞാൻ വ്യക്തമായി പറഞ്ഞു. അവർക്കുള്ള രാഷ്ട്രീയ മറുപടി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ എന്റെ രാഷ്ട്രീയ ഗുരുവാണെന്നും അദ്ദേഹത്തിൽ നിന്നാണ് ഞാൻ രാഷ്ട്രീയം പഠിച്ചതെന്നും പറഞ്ഞു. ഞാൻ രാഷ്ട്രീയത്തിൽ വന്നത് മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകാൻ വേണ്ടിയല്ല, സിസോദിയ പറഞ്ഞു.
സിസോദിയയുടെ അവകാശവാദങ്ങളെ എഎപി നേതാക്കൾ പിന്തുണച്ചിരുന്നുവെങ്കിലും ബിജെപിയിൽ നിന്ന് അത്തരം വാഗ്ദാനങ്ങളുമായി തന്നെ സമീപിച്ച വ്യക്തിയുടെ പേര് അവരോ ഉപമുഖ്യമന്ത്രിയോ വെളിപ്പെടുത്തിയില്ല. ഡൽഹി എക്സൈസ് നയം നടപ്പാക്കിയതിലെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് സിസോദിയയുടെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തി ദിവസങ്ങൾക്ക് ശേഷമാണ് സിസോദിയയുടെ ഞെട്ടിക്കുന്ന അവകാശവാദങ്ങൾ പുറത്തുവന്നിരിക്കുന്നത്,എന്നാല്‍ സിസോദിയ്ക്ക് ഒഫറുകള്‍ നല്‍കിയ ആളിന്‍റെ പേരുവെളിപ്പെടുത്തണമെന്ന് ബിജെപി എംപി മനോജ് തിവാരി ആവശ്യപ്പെട്ടു.
സിസോദിയയുടെ മൊബൈൽ ഫോൺ സിബിഐ പിടിച്ചെടുത്തപ്പോൾ ബിജെപിയുടെ ഓഫർ എങ്ങനെ രേഖപ്പെടുത്തി എന്ന ചോദ്യത്തിന് എഎപി ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് വാർത്താ സമ്മേളനത്തിൽ നേരിട്ടുള്ള മറുപടി ഒഴിവാക്കി. ഫോൺ മാത്രമാണോ മാധ്യമം? ഇത്തരം ജോലികൾ ചെയ്യാൻ ബിജെപി നേതാക്കൾ ഉപയോഗിക്കുന്ന മാർഗങ്ങൾ എന്താണെന്ന് അറിയില്ല. ഫോൺ, മെസഞ്ചറുകൾ, മീറ്റിംഗുകൾ എന്നിങ്ങനെ എല്ലാത്തരം തന്ത്രങ്ങളും ഉപകരണങ്ങളും ബിജെപി ഉപയോഗിക്കുന്നു, സിംഗ് പറഞ്ഞു. സമയമാകുമ്പോൾ എല്ലാം തുറന്നുപറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary: Aam Aadmi Party has recorded BJP’s offer to Manish Sisodia
You may also like this video: