Site iconSite icon Janayugom Online

ബിജെപിയിലേക്ക് ഇല്ലന്ന് ആംആദ്മി പാര്‍ട്ടി എംഎല്‍എ

ബിജെപിയില്‍ ചേരും എന്ന് പ്രഖ്യാപിച്ച ആംആദ്മി പാര്‍ട്ടി എംഎല്‍എ ഭൂപത് ഭയാനിക്ക് മനംമാറ്റം. താന്‍ ബി ജെ പിയില്‍ ചേരുമെന്ന് പറഞ്ഞിട്ടില്ല എന്നും എന്നാല്‍ ബി ജെ പിയെ പുറത്ത് നിന്നും പിന്തുണക്കും എന്നും ഭൂപത് ഭയാനി പറഞ്ഞു. കൂറുമാറ്റ നിയമം ബാധിക്കുമോ എന്ന ആശങ്കയില്‍ ഔപചാരികമായി ബി ജെ പിയില്‍ ചേരാതെ പുറത്ത് നിന്ന് പിന്തുണക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം എന്നാണ് അറിയുന്നത്.

എന്നാല്‍ അദ്ദേഹം ഇന്താ ടുഡേയോട് പറഞ്ഞത് ഇപ്രകാരമാണ്, ഞാന്‍ ബിജെപിയില്‍ ചേരാന്‍ പോകുന്നില്ല. പൊതുജനങ്ങളോട് അവര്‍ക്ക് എന്താണ് വേണ്ടതെന്ന് ഞാന്‍ ചോദിക്കും, എന്നിട്ട് തീരുമാനമെടുക്കും,’ എന്നായിരുന്നു ഭൂപത് ഭയാനി പറഞ്ഞത്. അടുത്തിടെ നടന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ആം ആദ്മി ടിക്കറ്റില്‍ വിശ്വാദര്‍ നിയമസഭാ സീറ്റില്‍ നിന്നാണ് ഭൂപത് ഭയാനി വിജയിച്ചത്.

ജുനഗഡ് ജില്ലയിലാണ് വിശ്വാദര്‍ മണ്ഡലം സ്ഥിതി ചെയ്യുന്നത്. ഗുജറാത്തില്‍ ആദ്യമായി മത്സരിക്കാനിറങ്ങിയ ആം ആദ്മി പാര്‍ട്ടിക്ക് 181 സീറ്റില്‍ മത്സരിച്ച് അഞ്ച് സീറ്റില്‍ വിജയിക്കാനായിരുന്നു. 13 ശതമാനത്തോളം വോട്ടും ആം ആദ്മിക്ക് സമാഹരിക്കാനായി. അതിനിടയില്‍ ആണ് എം എല്‍ എമാരില്‍ ഒരാള്‍ പാര്‍ട്ടി വിടും എന്ന ആശങ്ക ആ ആദ്മിയെ അലട്ടുന്നത്. അതേസമയം മറ്റ് എം എല്‍ എമാരും കൂറുമാറുമോ എന്ന ആശങ്ക ആം ആദ്മി പാര്‍ട്ടിക്കുണ്ട്.

Eng­lish Summary:
Aam Aad­mi Par­ty MLA says no to BJP

You may also like this video:

Exit mobile version