Site icon Janayugom Online

ആംആദ്മിപാര്‍ട്ടിയുടെ ഗുജറാത്തിലെ പ്രവര്‍ത്തനം;സമ്മര്‍ദ്ദത്തിലായി ബിജെപി

ഡല്‍ഹി,പഞ്ചാബ് സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഗുജറാത്തില്‍ ജനങ്ങളോട് അവസരംചോദിച്ച്ആംആദ്മി പാര്‍ട്ടി എത്തിയതോടെ ബിജെപി കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.ഗുജറാത്ത് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആം ആദ്മി തന്ത്രങ്ങള്‍ മെനയുന്നതിനിടെ വിമര്‍ശനവുമായി ബിജെപി എത്തിയിരിക്കുകയാണ്. ബിജെപിയുടെ ഭയമാണ് ഇതു വെളിവാക്കുന്നത്. 

ആംആദ്മി മാധ്യമങ്ങളെ ഉപയോഗിച്ച് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കുകയാണെന്നും യഥാര്‍ത്ഥത്തില്‍ അവര്‍ക്കൊന്നുമില്ലെന്നുമാണ് കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ അഭിപ്രായപ്പെടുന്നത്പഞ്ചാബില്‍ ആം ആദ്മി നേടിയ ഗംഭീര വിജയമാണ് അനുരാഗ് താക്കൂറിനെ പ്രകോപിപ്പിച്ചത്.

ജനങ്ങള്‍ മോഡിയെ നോക്കി വോട്ട് ചെയ്യുമെന്നുംതെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നും താക്കൂര്‍ പറഞ്ഞു.പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുമ്പ് തന്നെ ഭൂരിഭാഗം പഞ്ചാബി ഇലക്ട്രോണിക്-പത്ര മാധ്യമങ്ങള്‍ക്കും യുട്യൂബ് ചാനലുകള്‍ക്കും ആം ആദ്മി പാര്‍ട്ടി കോടികളുടെ പരസ്യം നല്‍കിയതായി അദ്ദേഹം ആരോപിക്കുന്നുപഞ്ചാബില്‍ ഉപയോഗിച്ച യൂട്യൂബ് ചാനലുകളെ ഹരിയാനയിലും പാര്‍ട്ടി പ്രയോജനപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആം ആദ്മിയുടെ തന്ത്രങ്ങള്‍ ബിജെപിക്കുള്ളില്‍ വലിയ തരത്തിലുള്ള സമ്മര്‍ദ്ദം ഉണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്.

Eng­lish Summary:Aam Aad­mi Par­ty’s oper­a­tion in Gujarat; BJP under pressure

You may like this video:

Exit mobile version