രാജ്യതലസ്ഥാനം ജനവിധി എഴുതി കഴിഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വരുമ്പോള്‍ ബിജെപി ഡല്‍ഹി പിടിച്ചെടുക്കുമെന്നുള്ള സൂചനയാണ് നല്‍കുന്നത്. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയും കോൺഗ്രസും വൻ തിരിച്ചടി നേരിടുമെന്നുമാണ് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്.
ബിജെപി 30 മുതൽ 40വരെ സീറ്റുകൾ നേടുമെന്നാണ് മുഴുവന്‍ എക്സിറ്റ് പോളുകൾ വ്യക്തമാക്കുന്നത്. ആം ആദ്മിക്ക് 40ൽ കൂടുതൽ സീറ്റുകൾ പല എക്സിറ്റ് പോളുകൾ പ്രവചിക്കുന്നില്ല. കോൺഗ്രസിന് പരമാവധി ഒരു സീറ്റ് പ്രവചിച്ച സർവേ റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ആം ആദ്മി 20 മുതൽ 28വരെയും ബിജെപി 39 മുതൽ 44 വരെയും കോൺഗ്രസ് രണ്ട് മുതൽ മൂന്ന് സീറ്റുകൾ വരെയും നേടുമെന്നാണ് ചാണക്യയുടെ പ്രവചനം. ഒന്നോ രണ്ടാ ഏജൻസികൾ മാത്രമാണ് ആം ആദ്മിക്ക് നേരിയ സാധ്യതയുള്ളതായി പ്രവചിക്കുന്നത്. പലമണ്ഡലങ്ങളിലും ആം ആദ്മി പാർട്ടിയും ബിജെപിയും ഇഞ്ചോടിച്ച് മത്സരം കാഴ്ചവെക്കുമെന്ന് സർവേകൾ ചൂണ്ടിക്കാട്ടിയിരുന്നു. കൂടുതൽ എക്സിറ്റ് പോളുകളും കോൺഗ്രസിന് പൂജ്യം സീറ്റ് ആണെന്നാണ് പ്രവചിക്കുന്നത്.