Site iconSite icon Janayugom Online

എഎപി എംഎല്‍എ വീട്ടിനുള്ളില്‍ വെടിയേറ്റ നിലയില്‍

പഞ്ചാബില്‍ എഎപി എംഎല്‍എയെ വീട്ടിനുള്ളില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തി. ലുധിയാന എംഎല്‍എയായ ഗുര്‍പ്രീത് ഗോഗി ബാസിനെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. വെടിയൊച്ച കേട്ടെത്തിയ കുടുംബാംഗങ്ങള്‍ എംഎല്‍എയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നി​ഗമനം.സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. ഗോ​ഗി 2022ലാണ് ആം ആദ്മി പാർടിയിൽ ചേരുന്നത്.എംഎൽഎ ആകുന്നതിന് മുൻപ് രണ്ട് തവണ എംസി കൗൺസിലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്നലെ പൊതുപരിപാടികളിൽ പങ്കെടുക്കുകയും വൈകുന്നേരം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. മൃതദേഹത്തിന്റെ പൊസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും. 

Exit mobile version