Site iconSite icon Janayugom Online

ബുള്‍ഡോസര്‍ രാഷ്ട്രീയത്തിന്റെ അടുത്ത ലക്ഷ്യം ഡല്‍ഹിയെന്ന് എഎപി

ബുള്‍ഡോസര്‍ രാഷ്ട്രീയക്കാര്‍ അടുത്തതായി ലക്ഷ്യം വയ്ക്കുന്നത് ഡല്‍ഹിയിലെ ശ്രീനിവാസ്‌പുരിയാണെന്ന് ആംആദ്മിപാര്‍ട്ടി. ക്ഷേത്രം പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് എഎപി നേതാവും കല്‍കജി എംഎല്‍എയുമായ അതിഷി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ബിജെപിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ശ്രീനിവാസ്‌പുരിയിലെ നീലകാന്ത് മഹാദേവ മന്ദിരിന് മുന്നില്‍ അതിഷിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തി.

എന്നാല്‍ ആംആദ്മിപാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നില്ലെന്നും പ്രദേശവാസികളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയാണെന്നും അതിഷി പറഞ്ഞു. ആയിരക്കണക്കിന് ആളുകളുടെ വിശ്വാസത്തിന്റെ ഭാഗമാണ് ക്ഷേത്രമെന്നും അത് തകര്‍ക്കാന്‍ സമ്മതിക്കില്ലെന്നും അതിഷി പ്രതികരിച്ചിരുന്നു.

രാജസ്ഥാനിലെ അല്‍വാറില്‍ മുന്നൂറ് വര്‍ഷം പഴക്കമുള്ള ക്ഷേത്രം തകര്‍ത്തതുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് ശ്രീനിവാസ്‌പുരിയിലെ ക്ഷേത്രം പൊളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമിയില്‍ യാതൊരു അനുമതിയുമില്ലാതെയാണ് മതപരമായ കെട്ടിടം നിര്‍മ്മിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഏഴ് ദിവസത്തിനകം സ്ഥലം ഒഴിയണമെന്നും അല്ലാത്തപക്ഷം കെട്ടിടം പൊളിക്കുമെന്നും ഉത്തരവിലുണ്ട്.

Eng­lish summary;AAP says Del­hi is the next tar­get of bull­doz­er politics

You may also like this video;

Exit mobile version