Site iconSite icon Janayugom Online

നിവേദ്യമര്‍പ്പിച്ചു: മനംനിറഞ്ഞ് ഭക്തര്‍ മടങ്ങി

ponagalaponagala

ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയുടെ നിവേദ്യം അര്‍പ്പിച്ച് ഭക്തര്‍ മടങ്ങി. രണ്ട് വര്‍ഷത്തെ നിയന്ത്രണങ്ങളുടെ സന്തോഷക്കുറവ്, ഇത്തവണ ജനങ്ങള്‍ നികത്തി. കേരളത്തിലെമ്പാടുമുള്ള നിരവധി ജനങ്ങള്‍ ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കാന്‍ ഇത്തവണയും എത്തി. 

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തിയിരുന്നു. നേരത്തെ അടുപ്പുകൂട്ടിവച്ച്, ആറ്റുകാല്‍ ക്ഷേത്രപരിസരത്ത് ഉറങ്ങിയും ചിലര്‍ പൊങ്കാലയിട്ടപ്പോള്‍ മറ്റുചിലര്‍ വീടിനുമുന്നില്‍ത്തന്നെ പൊങ്കാലയിട്ട് ആഘോഷിച്ചു. ഇത്തവണ ഏറെ ദൂരവും ആളുകള്‍ അടുപ്പുകൂട്ടി. ക്ഷേത്രങ്ങളുടെ പരിസരത്താണ് ഇത്തവണയും ഏറ്റവും കൂടുതല്‍ ആളുകള്‍ പൊങ്കാലയിട്ടത്. 2.30 ഓടുകൂടി ക്ഷേത്രങ്ങളിലെ ശാന്തി, ഭക്തരുടെ പൊങ്കാലക്കലങ്ങളില്‍ തീര്‍ത്ഥം തളിച്ചു. ദേവിക്ക് സമര്‍പ്പിക്കുന്നുവെന്ന സങ്കല്‍പ്പത്തോടെ, പൊങ്കാലക്കലങ്ങള്‍ അടുപ്പുകളില്‍ നിന്ന് ഇറക്കി. 

പൊങ്കാലയ്ക്കായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിരുന്നത്. ഇന്ന് രാത്രി എട്ട് മണിവരെ നഗരാതിർത്തിയിൽ വലിയ വാഹനങ്ങൾക്കോ, ചരക്ക് വാഹനങ്ങൾക്കോ പ്രവേശനമില്ല. ആറ്റുകാൽ ക്ഷേത്രപരിസരത്തോ, ദേശീയപാതയിലോ, ഭക്തർ പൊങ്കാലയിടുന്ന പ്രധാന നിരത്തുകളിലോ പാർക്കിംഗില്ല. നിവേദ്യം അർപ്പിച്ച് ഭക്തർ മടങ്ങിയതോടെ ഇനി നഗരം പൂർവ സ്ഥിതിയിലേക്ക് മാറ്റേണ്ടതുണ്ട്. പൊങ്കാലയര്‍പ്പിക്കുന്ന ചടങ്ങുകള്‍ അവസാനിച്ചതോടെ നഗരസഭയുടെ നേതൃത്വത്തിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 

Eng­lish Sum­ma­ry: Aat­tukal Pon­gala ends; Devo­tees returned satisfied

You may also like this video

Exit mobile version