പാഠപുസ്തക പരിഷ്കരണത്തില്‍ മണ്ടത്തരങ്ങളും വര്‍ഗീയ അജണ്ടയും തുടര്‍ന്ന് എന്‍സിഇആര്‍ടി. രാജ്യത്തെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബ്ദുള്‍ കലാം ആസാദിനെക്കുറിച്ചുള്ള പാഠം ഭാഗം ഒഴിവാക്കി.
പതിനൊന്നാം ക്ലാസിലെ രാഷ്ട്രതന്ത്രം വിഷയത്തില്‍ നിന്നാണ് ചരിത്രഭാഗം ഒഴിവാക്കിയത്. മൗലാന അബ്ദുള്‍ കലാം ആസാദിനെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഒഴിവാക്കിയത് ചരിത്രത്തെ തമസ്കരിക്കുന്നള്ള നടപടിയായി കാണണമെന്ന് വിദ്യാഭ്യാസ വിചക്ഷണരുടെ പ്രതികരണം വന്നു കഴിഞ്ഞു.
കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി കൂട്ടിച്ചേര്‍ത്ത വിഷയത്തിലും മാറ്റം വരുത്തി. കശ്മീര്‍ ഇന്ത്യയോട് കൂട്ടിച്ചേര്‍ത്തത് സ്വയം ഭരണം നല്‍കാനാണെന്നാണ് എന്‍സിഇആര്‍ടിയുടെ പുതിയ ഭാഷ്യം. ഏതാനും ദിവസം മുമ്പ് 12-ാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് മുഗള്‍ സാമ്രജ്യ ചരിത്രം, ഗാന്ധി വധം, ഗോധ്ര കലാപം എന്നിവ ഒഴിവാക്കിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
വിവാദം രൂക്ഷമായതോടെ രംഗത്ത് വന്ന എന്‍സിഇആര്‍ടി ഡയറക്ടര്‍ ദിനേഷ് സകലാനി ഇത്തരം സംഭവങ്ങള്‍ നോട്ടപ്പിശക് മൂലം സംഭവിച്ചതാണെന്നും നിക്ഷിപ്ത താല്പര്യമില്ലെന്നും വിശദീകരിച്ചിരുന്നു.
പതിനൊന്നം ക്ലാസില്‍ ആദ്യമുണ്ടായിരുന്ന പുസ്തകത്തിലെ ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണം, കശ്മീരിന്റെ സ്വതന്ത്ര പദവി എന്നിവ സംബന്ധിച്ച എല്ലാ വിവരങ്ങളും ഒഴിവാക്കി. കശ്മീരിനുള്ള പ്രത്യേക പദവി, ആര്‍ട്ടിക്കിള്‍ 370 തുടങ്ങിയ ഭാഗങ്ങളും ഒഴിവാക്കിയതിപ്പെടുന്നു. പഴയ പാഠപുസ്തത്തില്‍ കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലി സമ്മേളനത്തില്‍ ജവഹര്‍ലാല്‍ നെഹ്രു, രാജേന്ദ്ര പ്രസാദ്, സര്‍ദാര്‍ പട്ടേല്‍, ബി ആര്‍ അംബേദ്കര്‍, മൗലാന അബ്ദുള്‍ കലാം ആസാദ് എന്നിവര്‍ അധ്യക്ഷത വഹിച്ച കാര്യം വിശദമാക്കിയിരുന്നു. എന്നാല്‍ പുതിയ പാഠ്യപദ്ധതിയില്‍ നിന്ന് ഇവയെല്ലം ഒഴിവാക്കി.
English Summary: Abdul Kalam Azad is also out of history; New version on Kashmir annexation
You may also like this video