Site icon Janayugom Online

കള്ളപ്പണ ഇടപാട്: അഭിഷേക് ബാനര്‍ജിക്ക് വീണ്ടും ഇഡി സമന്‍സ്

ബംഗാളിലെ കൽക്കരി ഖനി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തൃ​ണ​മൂ​ൽ കോ​ൺഗ്ര​സ് എം​പി​ അ​ഭി​ഷേ​ക് ബാ​ന​ർജി​ക്ക്​ വീണ്ടും എൻഫോഴ്സ്മെന്റ്​ ഡയറക്​ട്രേറ്റിന്റെ സമൻസ്​. അഭിഷേകിനെ കഴിഞ്ഞ തിങ്കളാഴ്ച ഡൽഹിയിൽ വെച്ച് ഇഡി​ ഒമ്പത്​ മണിക്കൂറിലേറെ സമയം ചോദ്യം ചെയ്​തിരുന്നു. ഏത് തരത്തിലുള്ള അന്വേഷണവും നേരിടാൻ പാര്‍ട്ടി തയാറാണെന്നും
രാഷ്ട്രീയ താൽപര്യങ്ങൾക്കായി അന്വേഷണ ഏജൻസികളെ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നും ബാനർജി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 

കേസിൽ ബാനർജിയുടെ ഭാര്യ രുജിര ബാനർജിക്കും ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാൽ ന്യൂഡൽഹിയിൽ ഹാജരാകാൻ അസൗകര്യമുണ്ടെന്നും കൊൽക്കത്തയിലെ വീട്ടിലെത്തി തന്നെ ചോദ്യംചെയ്യാമെന്നും രുജിര ഇഡിയെ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനുമുൻപായി രുജിരയെ സിബിഐ അവരുടെ വീട്ടിലെത്തി ചോദ്യംചെയ്തിരുന്നു. സ​ർക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ൽക്ക​രി​പ്പാ​ട​ങ്ങ​ളി​ലെ മോ​ഷ​ണം സം​ബ​ന്ധി​ച്ച് 2020 ന​വം​ബ​റി​ൽ സി​ബി​ഐ സ​മ​ർപ്പി​ച്ച കു​റ്റ​പ​ത്ര​ത്തിന്റെ അടിസ്ഥാനത്തിലാണ് ഇ​ഡി അന്വേഷിക്കുന്നത്.

ENGLISH SUMMARY:Abhishek Baner­jee ed sum­moned again
You may also like this video

Exit mobile version