Site iconSite icon Janayugom Online

അഭിഷേകിന്റെ വെടിക്കെട്ട്; ഇന്ത്യ 168/6 (20)

ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റില്‍ ഫൈനലുറപ്പിക്കാനിറങ്ങിയ ഇന്ത്യക്ക് സൂപ്പര്‍ ഫോറിലെ ബംഗ്ലാദേശിനെതിര ഭേദപ്പെട്ട സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. 37 പന്തില്‍ ആറ് ഫോറും അ‍ഞ്ച് സിക്സറുമുള്‍പ്പെടെ 77 റണ്‍സെടുത്ത അഭിഷേക് ശര്‍മ്മയാണ് ടോപ് സ്കോറര്‍. വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും സമ്മാനിച്ചത്. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 72 റണ്‍സാണ് അടിച്ചെടുത്തത്. പവര്‍പ്ലേ കഴിഞ്ഞതിന് പിന്നാലെ ഗില്ലിനെ മടക്കി റിഷാദ് ഹൊസൈന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 19 പന്തില്‍ 29 റണ്‍സ് നേടിയാണ് ഗില്‍ മടങ്ങിയത്. പിന്നാലെ ശിവം ദുബെയെത്തിയെങ്കിലും പെട്ടെന്ന് മടങ്ങി. രണ്ട് റണ്‍സ് മാത്രമാണ് ദുബെയ്ക്ക് നേടായനാത്. എന്നാല്‍ അഭിഷേക ഒരു വശത്ത് നിന്ന് തകര്‍ത്തടിച്ചതോടെ സ്കോര്‍ 10 ഓവറില്‍ 100 പിന്നിട്ടു. 

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് അധികനേരം ക്രീസില്‍ തുടരാനായില്ല. അഞ്ച് റണ്‍സുമായി സൂര്യ മടങ്ങി. തിലക് വര്‍മ്മയും (അഞ്ച്) നിരാശപ്പെടുത്തി. ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം സഞ്ജുവിന് പകരം അക്സര്‍ പട്ടേലാണ് പിന്നീട് ക്രീസിലെത്തിയത്. എന്നാല്‍ അവസാന രണ്ട് ഓവറുകളില്‍ ഹാ­ര്‍ദിക് പാണ്ഡ്യ തകര്‍ത്തടിച്ചു. താരം 29 പന്തില്‍ 38 റണ്‍സെടുത്തു. അക്സര്‍ പട്ടേല്‍ 15 പന്തില്‍ 10 റണ്‍സെടുത്തു. ബംഗ്ലാ­ദേശിനായി റിഷാദ് ഹൊസൈ­ന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മുസ്തഫിസുര്‍ റഹ്മാനും തന്‍സിം ഹസന്‍ സാക്കിബും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

Exit mobile version