വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കാൻ കഴിയുന്നുവെന്നും ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും വത്തിക്കാൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ശ്വാസകോശ അണുബാധയെത്തുടർന്ന് ആണ് മാർപാപ്പ ആശുപത്രിയിൽ കഴിയുന്നത്. ചികിത്സയുടെ ഭാഗമായി ഫിസിയോതെറാപ്പി തുടരും. ശ്വാസകോശത്തിലെ അണുബാധ കുറഞ്ഞിട്ടുണ്ടെന്നും എന്നാൽ പൂർണമായും മാറിയിട്ടില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.
വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കാൻ കഴിയുന്നു; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി
