Site iconSite icon Janayugom Online

റെയിൽവേ പാഴ്സൽ ഓഫീസിലെത്തിയ ചാക്കില്‍ 32 കിലോയോളം നിരോധിത പാൻ മസാലകൾ; അസം സ്വദേശി പിടിയിൽ

റെയിൽവെ സ്റ്റേഷനിലെ പാഴ്സൽ ഓഫീസ് വഴി കടത്തിയ 32 കിലോ നിരോധിത പാൻ മസാലകൾ പിടികൂടി. പാഴ്സൽ എടുക്കാനെത്തിയ സദ്ദാം ഹുസൈൻ (28) എന്ന അസം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം റെയിൽവെ സ്റ്റേഷനിൽ കേരള റെയിൽവെ പൊലീസും ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിരോധിത പാൻ മസാലകൾ കണ്ടെത്തിയത്.

ഇതര സംസ്ഥാനങ്ങളിൽ നിന്നും പാഴ്സൽ ഓഫീസുകൾ വഴി വരുന്ന പാഴ്സലുകൾ ആവശ്യമായ രീതിയിൽ പരിശോധിക്കാൻ സംവിധാനമില്ലാത്തതാണ് ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ പാഴ്സൽ ചെയ്യപ്പെടുന്നതെന്ന് പൊലീസ് പറയുന്നു. തുടർന്നും റെയിൽവേ സ്റ്റേഷനിൽ ശക്തമായ ചെക്കിംഗുകൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

Exit mobile version