Site icon Janayugom Online

പ്രതിദിനം 4000 ത്തോളം പേര്‍ക്ക് എച്ച്‌ഐവി അണുബാധ ഉണ്ടാകുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

വാനരവസൂരിക്ക് പിന്നാലെ ആശങ്ക ഉയര്‍ത്തുകയാണ് പ്രതിദിനം ഉയരുന്ന എച്ച്ഐവി രോഗബാധിതരുടെ എണ്ണം. ലോകത്താകമാനം 4000ലധികം എച്ച്ഐവി പ്രതിദിനരോഗികളാണ് ഉണ്ടാകുന്നതെന്ന് ഐക്യരാഷ്ട്രസഭ. @UNAIDS എച്ച്ഐവി പ്രതിരോധത്തിലും ചികിത്സയിലേക്കുള്ള പ്രവേശനത്തിലും നിക്ഷേപം വർദ്ധിപ്പിക്കാൻ രാജ്യങ്ങളോട് ഐക്യരാഷ്ട്രസഭ അഭ്യർത്ഥിക്കുന്നതായി ട്വീറ്റ് ചെയ്തു. എച്ച്ഐവി അണുബാധകള്‍ കുറയ്ക്കുന്നതിലെ പുരോഗതി മന്ദഗതിയിലാണ്. 

യുഎന്നിൻറെ എച്ച്ഐവി/എയ്‌ഡ്‌സ് പദ്ധതിയുടെ ഭാഗമായ ഗ്ലോബൽ എച്ച്ഐവി റെസ്പോൺസിന്റെയാണ് പഠന റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിക്കിടെ എച്ച്‌ഐവിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ കുത്തനെ കുറഞ്ഞുവെന്നും ഇതിന്റെ ഭലമായായണ് ദശലക്ഷക്കണക്കിന് ജീവനുകൾ അപകടത്തിലായെന്നും റിപ്പോർട്ടിൽ പറയുന്നു. 

2020 നും 2021 നും ഇടയിൽ ആഗോളതലത്തിൽ പുതിയ അണുബാധകളുടെ എണ്ണം 3.6 ശതമാനം കുറഞ്ഞു. 2016 ന് ശേഷമുള്ള ഏറ്റവും ചെറിയ വാർഷിക ഇടിവാണ് രേഖപ്പെടുത്തിയത്. കിഴക്കൻ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ വർഷങ്ങളായി വാർഷിക എച്ച്ഐവി അണുബാധകൾ വർദ്ധിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. യുഎൻഎയ്‌ഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ വിന്നി ബയനിമ പ്രസ്താവനയിൽ പറഞ്ഞു. എയ്ഡ്‌സ് ഓരോ മിനിറ്റിലും ഒരു ജീവനാണ് പൊലിയുന്നത്. ഫലപ്രദമായ എച്ച്ഐവി ചികിത്സാ സംവിധാനങ്ങൾ ഉണ്ടായിട്ടും 2021‑ൽ 6,50,000 എയ്‌ഡ്‌സ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 

Eng­lish Summary:About 4,000 peo­ple become infect­ed with HIV every day
You may also like this video

Exit mobile version