Site iconSite icon Janayugom Online

ചില്ലറക്കാരനല്ല പാഷന്‍ ഫ്രൂട്ട്; ഗര്‍ഭപാത്രത്തിലെ അസുഖങ്ങള്‍ക്കും അത്യുത്തമം; ഗുണങ്ങളും ദോഷങ്ങളും അറിയാം…

പാഷന്‍ ഫ്രൂട്ടിന് ഇന്ന് ആവിശ്യക്കാരേറെയാണ്. പണ്ട് തൊടിയിലും കാടുകളിലും ആര്‍ക്കും വേണ്ടാതെ വളളിപടര്‍പ്പുകളില്‍ നില്‍കുന്നത് കാണാമായിരുന്നു. എന്നാല്‍ ഇന്ന് വിപണിയില്‍ പാഷന്‍ ഫ്രൂട്ടിന് വലിയ ഡിമാന്‍ഡാണ്. രൂപത്തില്‍ ആപ്പിളിനോളം സാമ്യമുള്ള പാഷന്‍ ഫ്രൂട്ട് ഗുണത്തിലും ആപ്പിളിനോളം തന്നെ മുന്‍പന്തിയിലാണ്. ആന്റീഓക്സിഡന്റുകള്‍ ധാരാളമുള്ള ജീവകം എ അടങ്ങിയിട്ടുള്ള പാഷന്‍‍ ഫ്രൂട്ട് ചർമത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും നല്ലതാണ്. വൈറ്റമിന്‍ സിയും ഇതില്‍ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, മാംഗനീസ്‌, കാൽസ്യം, അയൺ, ഫൈബർ എന്നിവയും ഫോസ്‌ഫറസ്‌, നിയാസിൻ, വൈറ്റമിൻ ബി 6 എന്നിവയും പാഷൻ ഫ്രൂട്ടിലുണ്ട്. 

ഭക്ഷ്യനാരുകൾ ധാരാളമുള്ളതിനാല്‍ ദഹനത്തിന് സാഹായിക്കുകയും മലബന്ധം തടയുകയും ചെയ്യും. ഉദരരോഗങ്ങള്‍ തടയുന്നു. കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പാഷന്‍ ഫ്രൂട്ട് ഉത്തമമാണ്. പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്. ഇതില്‍ ഗ്ലൈസെമിക് ഇൻഡക്‌സ് (GI) കുറഞ്ഞതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയില്ല.
പാഷന്‍ ഫ്രൂട്ടിലെ കുരുവിലടങ്ങിയ ഒരു സംയുക്തം ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തും. പ്രതിരോധ ശക്തിക്ക് വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. 

മഗ്നീഷ്യം ധാരാളം ഉള്ളതുകൊണ്ട് ഇത് സ്ട്രെസ് കുറയ്ക്കാനും ഉത്ക്കണ്ഠ അകറ്റാനും സഹായിക്കും. ജ്യൂസായും , പഞ്ചസാരയും വെള്ളവും ചേര്‍ത്ത് കുടിക്കാനും നല്ലതാണ് പാഷന്‍ ഫ്രൂട്ട്. പഞ്ചസാര ചേർത്ത് കുരു നീക്കാതെ തന്നെ കഴിക്കാം. സ്ക്വാഷ്, ജാം, ഡെസർട്ടുകൾ തുടങ്ങി നിരവധി വിഭവങ്ങൾ ഇതുകൊണ്ട് ഉണ്ടാക്കാം. പൊതുവെ മിക്ക ആളുകള്‍ക്കും ഈ പഴം സുരക്ഷിതമാണ്. എന്നാല്‍ ചിലര്‍ക്ക് ഇത് അലര്‍ജിക്ക് കാരണമാകാറുണ്ട്. ലാക്ടോസ് അലര്‍ജി ഉള്ളവര്‍ക്ക് ഇവ കഴിക്കാതെ ഇരിക്കാന്‍ ശ്രമിക്കണം. പാലില്‍ അടങ്ങിയ ചില പ്രോട്ടീനുകള്‍ പാഷന്‍ ഫ്രൂട്ടിലും ഉള്ളതാണ് കാരണം. പാല്‍ കഴിക്കുമ്പോള്‍ അലര്‍ജിയുള്ളവര്‍ പാഷന്‍ ഫ്രൂട്ട് കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. 

Eng­lish Sum­ma­ry: about Pas­sion fruit health benifits
You may also like this video

Exit mobile version