Site iconSite icon Janayugom Online

പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞ അബ്രദിതാ ബാനര്‍ജിക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പുരസ്കാരം

പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞ അബ്രദിതാ ബാനര്‍ജിക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പുരസ്കാരം. വാരാണസിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്സും സംസ്കാര്‍ ഭാരതി സര്‍വകലാശാലയും ചേര്‍ന്ന് സംഘടിപ്പിച്ച ചടങ്ങില്‍ യുപി  ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ പുരസ്കാരം സമ്മാനിച്ചു.

ദക്ഷിണേന്ത്യയില്‍ ഹിന്ദുസ്ഥാനി സംഗീതം പ്രചരിപ്പിക്കുന്നതിന് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്കാരം സമ്മാനിച്ചത്.രണ്ടുപതിറ്റാണ്ടിലേറെയായി തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അബ്രദിതാ ബാനര്‍ജി ഭാരത് ഭവൻ ഭരണ സമിതി അംഗമാണ് . വാരാണസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്സ് ഡയറക്ടര്‍ ഡോ. അവധേഷ് കുമാര്‍ സിങ്, ഡോ. അനില്‍ സിങ്, പ്രഫസര്‍ സരോജ് റാണി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്.

Eng­lish Sum­ma­ry: Abra­di­ta Baner­jee Award­ed by Uttar Pradesh Govt
You may also like this video

Exit mobile version