Site iconSite icon Janayugom Online

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈം ഗികാതിക്രമം: മധ്യവയസ്കൻ അറസ്റ്റില്‍

കോഴിക്കോട് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ മധ്യവയസ്കൻ അറസ്റ്റില്‍. കൊല്ലം പെരിനാട് തൊട്ടുംങ്കര വീട്ടിൽ വിശ്വംബരന്‍ (54) ആണ് കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്. ഇക്ക‍ഴിഞ്ഞ ബുധനാ‍ഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടിൽ ആശാരിപണിക്കായി എത്തിയ പ്രതി, വാതിൽ പിടിച്ചു കൊടുക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ അകത്തേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയിൽ കുന്ദമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് പ്രതിയെ കുന്ദമംഗലം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടര്‍ അഭിലാഷ്, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടര്‍ മഞ്ജിത്ത്, സി പി ഒ ഷമീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പത്താം മൈല്‍ പരിസരത്ത് നിന്നും കസ്റ്റഡിയിലെടുത്തത്. പിന്നാലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Exit mobile version