Site iconSite icon Janayugom Online

കോണ്‍വെന്റില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടികളെ മദ്യം നൽകി പീഡിപ്പിച്ചു; നാല് യുവാക്കള്‍ അറസ്റ്റില്‍

കഠിനംകുളത്ത് കോണ്‍വെന്റില്‍ കയറി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതികളായ നാല് പേര്‍ അറസ്റ്റില്‍. വലിയതുറ സ്വദേശികളായ മേഴ്സണ്‍, രഞ്ജിത്ത്, അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ സഹായിച്ച ഒരാളെ പൊലീസ് ചോദ്യം ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം. കോണ്‍വെന്റിന്റെ മതില്‍ ചാടിക്കടന്ന് പ്രതി അകത്ത് കയറുകയായിരുന്നു. പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയില്‍ കടന്ന് പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കുകയും പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടികൾ തന്നെ കോൺവെൻ്റ് അധികൃതരെയും പൊലീസിനെയും വിവരമറിയിച്ച് പരാതി നല്‍കിയത്.ഇവർക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Eng­lish SUMMARY:abused the girls by giv­ing them alco­hol; Four youths were arrested
You may also like this video

Exit mobile version