Site iconSite icon Janayugom Online

സമുഹമാധ്യമത്തിലൂടെ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലീസ്

സമുഹമാധ്യമത്തിലൂടെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ്​ കേസെടുത്തു. ആലപ്പുഴ നഗരസഭ കൗൺസിലർ ബി അജേഷിന്റെ പരാതിയിൽ ‘വിജേഷ് കുമാർ നമ്പൂതിരിപ്പാട്’ എന്ന പേരിൽ സമുഹമാധ്യമഅക്കൗണ്ട് ഉപയോഗിക്കുന്ന ആൾക്കെതിരെയാണ് കേസെടുത്തത്​. വിഎസ്​ അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച്​ ആലപ്പുഴ ഗുരുമന്ദിരം വാർഡ് കൗൺസിലർ രമ്യാസുർജിത്ത് ഫേസ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിന്​ താഴെയാണ്​ വി എസിനെ അധിക്ഷേപിച്ച്​ കമന്റിട്ടത്​. പ്രതിയെക്കുറിച്ച് കുടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. അക്കൗണ്ട് കൃത്യമാണോയെന്നും വ്യാജമാണോയെന്നും പൊലീസ്​ പരിശോധിക്കുന്നുണ്ട്. വിജേഷ് കുമാർ നമ്പൂരിപ്പാട് എന്ന പേരും പ്രൊഫൈൽ ചിത്രവും ഉപയോഗിച്ചിട്ടുണ്ട്.

Exit mobile version