കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിൽ ബിജെപി മന്ത്രി വിജയ് ഷായ്ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി. കഴിഞ്ഞദിവസമാണ് മധ്യപ്രദേശിലെ മന്ത്രി വിജയ് ഷാ കേണല്‍ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന എന്ന് വിളിച്ച് ഒരു പൊതുപരിപാടിക്കിടെ അധിക്ഷേപിച്ചത്. ‘നമ്മുടെ പെണ്മക്കളെ വിധവകളാക്കിയവരെ പാഠം പഠിപ്പിക്കാനായി അവരുടെ തന്നെ സഹോദരിയെ നമ്മള്‍ അയച്ചു’ എന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.
വിജയ് ഷായുടെ പരാമര്‍ശം ഇന്ത്യന്‍ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപിയും ആർഎസ്എസും സ്ത്രീവിരുദ്ധ മനോഭാവം പുലർത്തുന്നുവരാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കുറ്റപ്പെടുത്തി. പിന്നീട് മന്ത്രി മാപ്പ് പറഞ്ഞിരുന്നെങ്കിലും സംസ്ഥാന പൊലീസ് മേധാവിയോട് ഇദ്ധേഹത്തിനെതിരെ കേസെടുക്കാൻ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

