Site iconSite icon Janayugom Online

എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി

ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാലിനെ വധിച്ച കേസിൽ പ്രതികളായ 19 പേരെയും കോടതി വെറുതെ വിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കാമ്പസ് ഫ്രണ്ട് പ്രവർത്തകരായിന്നു കേസിലെ പ്രതികൾ. കൊലപാതകം നടന്നു 13 വർഷങ്ങൾക്ക് ശേഷമാണ് വിധി വന്നത്. തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വിട്ടയക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

\
2012 ജൂലൈ 16നാണ് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ എബിവിപി യൂണിറ്റ് പ്രസിഡന്റായിരുന്ന വിശാൽ ആക്രമിക്കപ്പെട്ടത്. കോന്നി എൻഎസ്എസ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന വിശാലിന് 2012 ജൂലൈ പതിനാറിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ വിശാൽ പിറ്റേന്നാണ് മരിച്ചത്. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളായതിനാൽ വിചാരണ ജുവനൈൽ കോടതിയിൽ നടക്കുകയാണ്. ബാക്കി 19 പ്രതികളെയാണ് ഇപ്പോൾ കോടതി വെറുതെ വിട്ടത്. 

Exit mobile version