Site icon Janayugom Online

കിളിമാനൂരിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറില്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം കിളിമാനൂരിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായ കിളിമാനൂർ സ്വദേശി അജില ആണ് മരിച്ചത്. കിളിമാനൂർ ഇരട്ട ചിറയിൽ വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ എതിർ ദിശയിൽ വന്ന സ്കൂട്ടറിലും, മറ്റൊരു കാറിലും, നിർത്തിയിട്ട കാറിലും ഇടിക്കുകയായിരുന്നു. സ്കൂട്ടർ ഇടിച്ച് തെറിച്ച അജിലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Eng­lish Sum­ma­ry: girl dies in car scoot­er acci­dent at thiruvananthapuram
You may also like this video

Exit mobile version