Site iconSite icon Janayugom Online

മയിലിടിച്ചതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ നവവരന്‍ മരിച്ച സംഭവം: 10 ലക്ഷം നഷ്ടപരിഹാരം

mayilmayil

പറന്നു വന്ന മയിൽ ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് തൃശൂർ ഫോറസ്റ്റ് ഡിവിഷൻ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ പട്ടിക്കാട് റേഞ്ച് മുഖേനയായിരുന്നു നഷ്ടപരിഹാര അപേക്ഷ നടപ്പാക്കിയത്.

2021 ഓഗസ്റ്റ് 16ന് അയ്യന്തോൾ പുഴയ്ക്കൽ റോഡിൽ പഞ്ചിക്കലിൽ പുന്നയൂർക്കുളം പീടികപ്പറമ്പിൽ മോഹനന്റെ മകൻ പ്രമോഷ് (34), ഭാര്യ വീണ (26) എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഇവർ ബൈക്കിൽ പോകുമ്പോൾ റോഡിനു കുറുകെ പറന്നുവന്ന മയിൽ പ്രമോഷിന്റെ നെഞ്ചിൽ ഇടിച്ചതോടെ ബൈക്ക് നിയന്ത്രണംവിട്ട് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പ്രമോഷ് മരിച്ചു. പ്രമോഷിന് ലൈസൻസ് ഇല്ലാതിരുന്നതിനാൽ മറ്റ് നഷ്ടപരിഹാരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് വന്യജീവി നഷ്ടപരിഹാരനിയമപ്രകാരം തുക അനുവദിച്ചതെന്നും ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പറഞ്ഞു.

Eng­lish Sum­ma­ry: Acci­dent due to pea­cock; com­pen­sa­tion issued

You may also like this video

Exit mobile version