മുക്കം തോട്ടുമുക്കത്ത് ക്രഷറിൽ പാറപ്പൊട്ടിക്കുന്നതിനിടയിലുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കത്തെ പാലക്കൽ ക്രഷറിലെ ജോലിക്കാരനായ നേപ്പോൾ സ്വദേശി സുപ്പലാൽ (30) ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പാറപൊട്ടിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണാണ് അപകടം സംഭവിച്ചതെന്നാണ് സംശയിക്കന്നത്.
English Summary: accident in quarry one died
You may also like this video