പന്തളം കുരമ്പാലയിൽ നിയന്ത്രണം വിട്ട ജീപ്പ് സ്കൂട്ടറിലും കാറിലുമിടിച്ച് അപകടം. അപകടത്തിൽ രണ്ട് സ്‌കൂട്ടർ യാത്രികർക്ക് ഗുരുതരമായി പരിക്കേറ്റു. എം സി റോഡിൽ കുരമ്പാല അടൂർ റൂട്ടിൽ പാറമുക്ക് ജംഗ്ഷനിലാണ് വാഹനാപകടം. പന്തളം ഭാഗത്ത് നിന്നും വന്ന താർ ജീപ്പ് നിയന്ത്രണം വിട്ട് അടൂർ ഭാഗത്ത് നിന്നും വന്ന രണ്ട് സ്കൂട്ടറുകളിലും ഒരു കാറിലും ഇടിക്കുകയായിരുന്നു. വണ്ടികളിൽ ഇടിച്ച ശേഷം ജീപ്പ് എം സി റോഡിന് സമീപമുള്ള കടയിലേക്ക് ഇടിച്ചു കയറി.
സ്കൂട്ടർ യാത്രികൻ കൊല്ലം കൈപ്പറ്റ സ്വദേശി മിലാക്ഷൻ (24) നെ ഗുരുതര പരിക്കുക കളോടെ ചെങ്ങന്നൂരിലുള്ള സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റൊരു സ്കൂട്ടർ യാത്രിക മാന്തുക സ്വദേശിനി ആര്യയെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
English Summary: Accident in which a jeep left the engine and collided with a car; Two people were seriously injured
You may also like this video

