Site iconSite icon
Janayugom Online

ജനലിൽ ഷാൾ കൊണ്ട് കളിച്ചപ്പോൾ അപകടം; ആറ് വയസുകാരൻ മരിച്ചു

അരുവിക്കരയിൽ കഴുത്തിൽ ഷാൾ കുരുങ്ങി ആറ് വയസുകാരൻ മരിച്ചു. അരുവിക്കര മലമുകളിൽ അദ്വൈത് ആണ് മരിച്ചത്. വീട്ടിലെ റൂമിലെ ജനലിൽ ഷാൾ കൊണ്ട് കളിക്കുകയായിരുന്നു. അബദ്ധത്തിൽ ഷാൾ കഴുത്തിൽ കുരുങ്ങിയാണ് അപകടമുണ്ടായത്. കുട്ടിയെ ഉടൻ തന്നെ അരുവിക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടക്കുന്ന സമയത്ത് വീട്ടിൽ കുട്ടിയുടെ അപ്പൂപ്പനും അമ്മുമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു. മൃതദേഹം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Exit mobile version