Site iconSite icon Janayugom Online

ഗായകസംഘത്തോടൊപ്പം വാനിൽ സഞ്ചരിക്കവെ അപകടം; പ്രശസ്തയായ ഗായികയും അഭിനേത്രിയുമായ ആൻജി സ്റ്റോൺ അന്തരിച്ചു

ഗായകസംഘത്തോടൊപ്പം വാനിൽ സഞ്ചരിക്കവെ അപകടത്തിൽ പെട്ട് പ്രശസ്തയായ ഗായികയും അഭിനേത്രിയുമായ ആൻജി സ്റ്റോൺ അന്തരിച്ചു. 63 വയസായിരുന്നു. ‘ദി ആർട്ട് ഒാഫ് ലൗ ആന്റ് വാർ’, ‘വിഷ് ഐ ഡിഡ് നോട്ട് മിസ് യു’ തുടങ്ങിയ ഹിറ്റുകളിലൂടെയാണ് ആൻജി സ്റ്റോൺ പ്രശസ്തയായത്. അലബാമയിൽ വെച്ചുണ്ടായ വാഹനാപകടത്തിലായരുന്നു മരണം. അറ്റ്ലാന്റയിൽ സംഗീത പരിപാടി അവതരിപ്പിക്കാൻ ഗായകസംഘത്തോടൊപ്പം വാനിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്.1961 ഡിസംബർ 18 ന് സൗത്ത് കരോലിനയിലെ കൊളംബിയയിലാണ് ആൻജി സ്റ്റോൺ ജനിച്ചത്.

ക്രിസ്തീയ ഭക്തിഗാനങ്ങൾ അവതരിപ്പിച്ചാണ് കലാരംഗത്തെത്തുന്നത്. പിന്നീട് സ്കൂൾ സുഹൃത്തുക്കൾക്കൊപ്പമാണ് ‘ദി സീക്വൻസ്’ എന്ന സംഗീത ബാൻഡ് ആരംഭിച്ചത്. ‘ദി ഫങ്ക് അപ്പ്’ എന്ന ആൽബത്തിലൂടെയാണ് സോളോ ഗായികയാകുന്നത്. ‘ദ് ഹോട്ട് ചിക്സ് പാസ്റ്റര്‍ ബ്രൗണ്‍’, ‘ഡ്രീംസ്’ തുടങ്ങിയ സിനിമകളിലും ‘ഗേള്‍ഫ്രണ്ട്‌സ്’, ‘വണ്‍ ഓണ്‍ വണ്‍’, ‘സെലബ്രിറ്റി വൈഫ് സ്വാപ്പ്’ തുടങ്ങിയ സീരീസുകളിലും വേഷമിട്ടു. ‘സ്റ്റോണ്‍ ലൗ’, ‘ദ് ആര്‍ട്ട് ഓഫ് ലൗ ആന്റ് വാര്‍’, ‘അണ്‍എക്‌സ്‌പെക്ടഡ്’, ‘റിച്ച് ഗേള്‍’, ‘ദ് സര്‍ക്കിള്‍’, ‘ലൗ ലാംഗ്വേജ്’ തുടങ്ങിയവയാണ് പ്രധാന ആല്‍ബങ്ങള്‍.1984‑ല്‍ സഹപ്രവര്‍ത്തകനായ റോഡ്‌നി സ്റ്റോണിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ജനിച്ച മകളാണ് ഡയമണ്ട് സ്റ്റോണ്‍. മകളുടെ ജനനത്തിന് ശേഷം റോഡിനി സ്റ്റോണുമായി വേര്‍പിരിഞ്ഞു. 1990‑ല്‍ ഗായകന്‍ ഡി ആഞ്‌ലോയുമായി ആന്‍ജി സ്റ്റോണ്‍ പ്രണയത്തിലായി.

Exit mobile version