രാജസ്ഥാനിലെ കോട്പുത്‌ലി ജില്ലയിൽ വീട്ടിലെ തോക്കിൽ കളിക്കുന്നതിനിടെ അഞ്ച് വയസ്സുകാരൻ അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു. വിരാട്‌നഗർ സ്വദേശിയായ മുകേഷിന്റെ മകൻ ദേവാൻഷുവാണ് ദാരുണമായി മരിച്ചത്. വീട്ടിൽ അച്ഛനും അമ്മയും ഇല്ലാതിരുന്ന സമയത്ത് ദേവാൻഷു തോക്ക് കൈയിലെടുക്കുകയും, അബദ്ധത്തിൽ കാഞ്ചി വലിച്ചപ്പോൾ തലയ്ക്ക് വെടിയേൽക്കുകയുമായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് രക്തത്തിൽ കിടക്കുന്ന കുട്ടിയെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ പിതാവ് നേരത്തെ ഒരു ഡിഫൻസ് അക്കാദമി നടത്തിയിരുന്നു. ഈ അക്കാദമിയുമായി ബന്ധപ്പെട്ട തോക്കാണോ അപകടത്തിന് കാരണമായതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്ത്യൻ നിർമ്മിത തോക്കാണിതെന്ന് പൊലീസ് അറിയിച്ചു.
കളിക്കുന്നതിനിടെ തോക്കില്‍നിന്ന് അബദ്ധത്തിൽ വെടിയേറ്റുു; അഞ്ച് വയസുകാരന് ദാരുണാന്ത്യം

