18 January 2026, Sunday

Related news

January 14, 2026
January 9, 2026
January 7, 2026
December 31, 2025
December 30, 2025
December 29, 2025
December 29, 2025
December 29, 2025
December 27, 2025
December 27, 2025

കളിക്കുന്നതിനിടെ തോക്കില്‍നിന്ന് അബദ്ധത്തിൽ വെടിയേറ്റുു; അഞ്ച് വയസുകാരന് ദാരുണാന്ത്യം

Janayugom Webdesk
ജയ്പൂ‍ര്‍
September 8, 2025 9:03 pm

രാജസ്ഥാനിലെ കോട്പുത്‌ലി ജില്ലയിൽ വീട്ടിലെ തോക്കിൽ കളിക്കുന്നതിനിടെ അഞ്ച് വയസ്സുകാരൻ അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു. വിരാട്‌നഗർ സ്വദേശിയായ മുകേഷിന്റെ മകൻ ദേവാൻഷുവാണ് ദാരുണമായി മരിച്ചത്. വീട്ടിൽ അച്ഛനും അമ്മയും ഇല്ലാതിരുന്ന സമയത്ത് ദേവാൻഷു തോക്ക് കൈയിലെടുക്കുകയും, അബദ്ധത്തിൽ കാഞ്ചി വലിച്ചപ്പോൾ തലയ്ക്ക് വെടിയേൽക്കുകയുമായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് രക്തത്തിൽ കിടക്കുന്ന കുട്ടിയെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ പിതാവ് നേരത്തെ ഒരു ഡിഫൻസ് അക്കാദമി നടത്തിയിരുന്നു. ഈ അക്കാദമിയുമായി ബന്ധപ്പെട്ട തോക്കാണോ അപകടത്തിന് കാരണമായതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്ത്യൻ നിർമ്മിത തോക്കാണിതെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.