Site iconSite icon Janayugom Online

പാലാ ബൈപാസിൽ ഊരശാല നാൽക്കവലയിൽ അപകടം പതിവാകുന്നു

പാലാ ബൈപാസിൽ ഊരശാല നാൽക്കവലയിൽ വാഹനാപകടം പതിവാകുന്നു. കഴിഞ്ഞ ദിവസം ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്കും ബൈക്ക് യാത്രക്കാരനും സാരമായ പരിക്കേറ്റിരുന്നു. ഓട്ടോഡ്രൈവർ കൊല്ലപ്പള്ളി കളപുരക്കൽ അനീഷ് (30), ബൈക്ക് യാത്രികൻ ഏറ്റുമാനൂർ തുമ്പക്കര സോനു (21) എന്നിവർക്കാണ് പരിക്കേറ്റത്. നിരവധി അപകടങ്ങൾ ഉണ്ടായ ഇവിടെ സൈൻബോർഡ് സ്ഥാപിക്കണമെന്നത് നിരന്തര ആവശ്യമാണെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാതെ അധികൃതർ ഉറക്കം നടിക്കുകയാണെന്നാണ് പരാതി.

Exit mobile version