കോടതി നിർദേശപ്രകാരം ആർടിഒ ഓഫിസിൽ സൂക്ഷിച്ച സ്വർണം മുക്കുപണ്ടമായാതായി പരാതി. തൃശൂരിൽ ആയിരുന്നു സംഭവം. 2003ല്‍ മരിച്ച കാട്ടൂര്‍ സ്വദേശി റംലത്തിന്റെ എട്ടര പവന്‍ സ്വര്‍ണാഭരണങ്ങൾ ആര്‍ടിഒ ഓഫീസില്‍ സൂക്ഷിക്കാൻ കോടതിയാണ് നിർദേശിച്ചത്. മക്കള്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ സൂക്ഷിക്കാനാണ് കോടതി ഏല്‍പ്പിച്ചത്. പ്രായപൂര്‍ത്തിയായ ശേഷം മക്കള്‍ ആഭരണങ്ങള്‍ തിരിച്ചെടുക്കാന്‍ ചെന്നപ്പോഴാണ് സ്വര്‍ണം മുക്കുപണ്ടമായത് അറിയുന്നത്. സംഭവത്തില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ അന്വേഷണം ആരംഭിച്ചു.
കോടതി നിർദേശപ്രകാരം ആർടിഒ ഓഫിസിൽ സൂക്ഷിച്ച സ്വർണം മുക്കുപണ്ടമായി; അന്വേഷണം

