Site iconSite icon Janayugom Online

ഒമ്പത് വർഷം മുന്‍പ് മുങ്ങിയ പോക്സോ കേസ് പ്രതി പിടിയില്‍

ഒളുവിൽ ഒൻപത് വർഷം കഴിഞ്ഞ പോക്സോ കേസിലെ പ്രതി നെടുങ്കണ്ടം പൊലീസിന്റെ പിടിയിൽ. കാേടതി വിധി വരുന്നതിന് മുൻപ് മുങ്ങിയ നെടുങ്കണ്ടം വടക്കേപ്പറമ്പിൽ മാത്തുക്കുട്ടി (56) ആണ് വർഷങ്ങൾക്ക് ശേഷം കർണാടകയിലെ കുടകിൽ നിന്നും നെടുങ്കണ്ടം സബ് ഇൻസ്പെക്ടർ ടി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി വിചാരണ പൂർത്തിയായി വിധി പ്രഖ്യാപിക്കാൻ തീയതി തീരുമാനിച്ചതിന്റെ തലേന്നാണ് മാത്തുക്കുട്ടി മുങ്ങിയത്. തുടർന്ന് കട്ടപ്പന പോക്സോ കോടതി പ്രതിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അതേ സമയം തന്നെ ഭർത്താവിനെ കാണാനില്ലെന്ന് മാത്തുക്കുട്ടിയുടെ ഭാര്യ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. 

സംസ്ഥാനത്തിന് അകത്തും പുറത്തും പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ മാത്തുക്കുട്ടി കർണാടകയിലെ കുടകിലുള്ള ക്രഷർ യൂണിറ്റിൽ ജോലി ചെയ്യുന്നതായുള്ള രഹസ്യ വിവരം ലഭിച്ചതോടെ അന്വേഷണ സംഘം പ്രതിയെ കുടക്കിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എസ്ഐ ബിനോയി എബ്രാഹം, എൻ ആർ രജ്ഞിത്ത്, അരുൺ കൃഷ്ണ സാഗർ, ആർ രഞ്ജിത്ത് എന്നിവർ അന്വേഷണത്തിൽ പങ്കാളികളായി. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Eng­lish Summary:Accused arrest­ed in POCSO case that sank nine years ago
You may also like this video

Exit mobile version