Site iconSite icon Janayugom Online

പോക്സോ കേസില്‍ പ്രതി പിടിയിൽ

വെൺമണി സ്വദേശിനിയായ 14 വയസുകാരിയെ പ്രണയം നടിച്ച് ലൈംഗിക അതിക്രമം ചെയ്ത വെൺമണി ഏറം മുറിയിൽ കല്ലിടാംകുഴിയിൽ തുണ്ടിൽ അച്ചു (19) വിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുമായി പ്രണയത്തിലായ പ്രതി പ്രായപൂർത്തി ആയാൽ വിവാഹം കഴിച്ചുകൊള്ളാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പെൺകുട്ടി താമസിക്കുന്ന വീട്ടിലെത്തി ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തുകയും തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തിരുവല്ലാ ഭാഗത്ത് വച്ച് കഴിഞ്ഞദിവസംഅറസ്റ്റ്ചെയ്തു. ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്റ്റ്രേറ്റ് കോടതി 1 മുമ്പാകെ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ്ചെയ്തു.

Exit mobile version